പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച​ത് കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ൻ: അ​മി​ത് ഷാ

09:14 PM Mar 12, 2023 | Deepika.com
തൃ​ശൂ​ർ: കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​ൻ വേ​ണ്ടി​യാ​ണ് മോ​ദി പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ചെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​തൃ​ശൂ​രി​ൽ ബി​ജെ​പി റാ​ലി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

യു​പി​എ കാ​ല​ത്ത് പാ​ക് തീ​വ്ര​വാ​ദി​ക​ൾ അ​ക്ര​മം ന​ട​ത്തി​യാ​ലും വോ​ട്ട് ബാ​ങ്കി​നാ​യി സ​ർ​ക്കാ​ർ മി​ണ്ടാ​തി​രി​ക്കു​ക​യാ​യി​രു​ന്നു. മോ​ദി​യു​ടെ കാ​ല​ത്ത് തീ​വ്ര​വാ​ദി​ക​ളു​ടെ വീ​ട്ടി​ൽ ക​യ​റി​യും തി​രി​ച്ച​ടി ന​ൽ​കു​ക​യാ​ണ്. കേ​ര​ള​ത്തി​ൽ പ​ര​സ്പ​രം ത​ല്ലു​ന്ന​വ​ർ ത്രി​പു​ര​യി​ൽ ഒ​ന്നി​ച്ചു. എ​ന്നാ​ല്‍, ജ​ന​ങ്ങ​ൾ ബി​ജെ​പി​യെ തെ​ര​ഞ്ഞെ​ടു​ത്തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ല്‍ ക​മ്യൂ​ണി​സ്റ്റു​കാ​ര്‍ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. കേ​ര​ള ജ​ന​ത മി​ണ്ടാ​തി​രി​ക്കി​ല്ല, 2024ല്‍ ​മ​റു​പ​ടി പ​റ​യും. കൊ​ച്ചി 11 ദി​വ​സ​മാ​യി പു​ക​യു​ന്നു, സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന് ന​ട​പ​ടി​ക്ക് ക​ഴി​യു​ന്നി​ല്ലെ​ന്നും ഷാ ​കു​റ്റ​പ്പെ​ടു​ത്തി.