"കൊ​ച്ചി 11 ദി​വ​സ​മാ​യി പു​ക​യു​ന്നു; സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​ക ന​ട​പ​ടി​യി​ല്ല'

09:48 PM Mar 12, 2023 | Deepika.com
തൃ​ശൂ​ർ: കൊ​ച്ചി ന​ഗ​രം 11 ദി​വ​സ​മാ​യി പു​ക​ഞ്ഞി​ട്ടും വേ​ണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്ന് പ​രി​ഹ​സി​ച്ച് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​തൃ​ശൂ​ർ തേ​ക്കി​ൻ​കാ​ട് മൈ​താ​ന​ത്ത് ന​ട​ന്ന ബി​ജെ​പി പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ് ഷാ ​ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

കേ​ര​ള​ത്തി​ൽ വി​ക​സ​നം സാ​ധ്യ​മാ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നും ക​മ്യൂ​ണി​സ്റ്റു​കാ​ർ​ക്കും കഴിയില്ല. ഇ​രു​കൂ​ട്ട​രും വോ​ട്ട്ബാ​ങ്ക് രാ​ഷ്ട്രീ​യ​മാ​ണ് ക​ളി​ക്കു​ന്ന​തെ​ന്ന് ഷാ ​പ്ര​സ്താ​വി​ച്ചു. കേ​ര​ള​ത്തി​ൽ ത​മ്മി​ല​ടി​ക്കു​ക​യാ​ണെ​ങ്കി​ലും ത്രി​പു​ര​യി​ൽ ഇ​രു​കൂ​ട്ട​രും ഒ​ന്നി​ച്ച് പ്ര​വ​ർ​ത്തി​ച്ചു.

മോ​ദി സ​ർ​ക്കാ​ർ പോ​പ്പു​ല​ർ ഫ്ര​ണ്ടി​നെ നി​രോ​ധി​ച്ച് കേ​ര​ള​ത്തെ സു​ര​ക്ഷി​ത​മാ​ക്കി. കേ​ര​ള സ​ർ​ക്കാ​ർ അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി നി​ശ​ബ്ദ​ത പാ​ലി​ക്കു​ന്നു. ഇ​തി​നെ​ല്ലാം 2024-ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ളം മ​റു​പ​ടി ന​ൽ​കും.

വി​ക​സ​ത്തി​നാ​യി മോ​ദി സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന് അ​ഞ്ച് വ​ർ​ഷ​ത്തി​നി​ടെ 1,15,000 കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും യു​പി​എ സ​ർ​ക്കാ​ർ ന​ൽ​കി​യ​ത് 45,900 കോ​ടി രൂ​പ മാ​ത്ര​മാ​ണെ​ന്നും ഷാ ​കൂ​ട്ടി​ച്ചേ​ർ​ത്തു.