വെ​സ്റ്റ് ബാ​ങ്കി​ൽ മൂ​ന്ന് പ​ല​സ്തീ​നി​യ​ൻ പോ​രാ​ളി​ക​ളെ ഇ​സ്ര​യേ​ൽ വ​ധി​ച്ചു

08:37 PM Mar 12, 2023 | Deepika.com
ടെ​ൽ അ​വീ​വ്: വെ​സ്റ്റ് ബാ​ങ്കി​ലെ സൈ​നി​ക പോ​സ്റ്റി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ മൂ​ന്ന് പ​ല​സ്തീ​നി​യ​ൻ പോ​രാ​ളി​ക​ളെ ഇ​സ്ര​യേ​ൽ സൈ​ന്യം വ​ധി​ച്ചു. ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.

വെ​സ്റ്റ് ബാ​ങ്കി​ന്‍റെ വ​ട​ക്ക​ൻ മേ​ഖ​ല​യി​ലു​ള്ള നാ​ബ്ല​സ് പ​ട്ട​ണ​ത്തി​ലെ സൈ​നി​ക പോ​സ്റ്റി​ന് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ ല​യ​ൺ​സ് ഡെ​ൻ പോ​രാ​ളി സം​ഘ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി വെ​സ്റ്റ് ബാ​ങ്കി​ൽ ഇ​സ്ര​യേ​ൽ ന​ട​ത്തി​യ റെ​യ്ഡു​ക​ൾ​ക്ക് പ്ര​തി​കാ​രം ചെ​യ്യാ​നെ​ത്തി​യ​വ​രാ​ണ് ഇ​വ​ർ.

ഇ​വ​രു​ടെ പ​ക്ക​ൽ നി​ന്ന് ആ​യു​ധ​ങ്ങ​ളും വെ​ടി​ക്കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്ത​താ​യും അ​റ​സ്റ്റി​ലാ​യി വ്യ​ക്തി​യെ ചോ​ദ്യം​ചെ​യ്ത് വ​രി​ക​യാ​ണെ​ന്നും ഇ​സ്ര​യേ​ൽ അ​റി​യി​ച്ചു.