റ​ഫ​റി​മാർക്ക് ബാ​ഴ്സ കോ​ഴ ന​ൽ​കി​യെ​ന്ന ക​ണ്ടെ​ത്ത​ൽ; പ​രാ​തി​യു​മാ​യി റ​യ​ൽ

08:11 PM Mar 12, 2023 | Deepika.com
മാ​ഡ്രി​ഡ്: മ​ത്സ​ര​ഫ​ലം ത​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​ക്കാ​ൻ റ​ഫ​റി​യിം​ഗ് സ​മി​തി ഉ​പാ​ധ്യ​ക്ഷ​ന് ബാ​ഴ്സ​ലോ​ണ എ​ഫ്സി കോ​ഴ ന​ൽ​കി​യെ​ന്ന സ്പാ​നി​ഷ് പ്രോ​സി​ക്യൂ​ട്ട​ർ​മാ​രു​ടെ ക​ണ്ടെ​ത്ത​ൽ ലാ ​ലി​ഗ​യെ ചൂ​ടു​പി​ടി​പ്പി​ക്കു​ന്നു.

സം​ഭ​വ​ത്തി​ൽ ബാ​ഴ്സ​യ്ക്കെ​തി​രെ ന​ൽ​പ്പെ​ട്ട പ​രാ​തി​യി​ൽ ക​ക്ഷി ചേ​രാ​ൻ ക്ല​ബി​ന്‍റെ ചി​ര​വൈ​രി​ക​ളാ​യ റ​യ​ൽ മാ​ഡ്രി​ഡ് എ​ഫ്സി ഒ​രു​ങ്ങു​ക​യാ​ണ്. ബാ​ഴ്സ ടീ​മി​നും ര​ണ്ട് മു​ൻ മാ​നേ​ജ​ർ​മാ​ർ​ക്കു​മെ​തി​രെ​യാ​ണ് റ​യ​ൽ പ​രാ​തി ന​ൽ​കു​ന്ന​ത്.

എ​തി​രാ​ളി​ക​ൾ ന​ട​ത്തി​യ ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ത്തെ​പ്പ​റ്റി ച​ർ​ച്ച ചെ​യ്യാ​ൻ റ​യ​ൽ അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​തി​ന് ശേ​ഷ​മാ​ണ് കാ​റ്റ​ലോ​ണി​യ​ൻ ടീ​മി​നെ​തി​രെ പ​രാ​തി ന​ൽ​കാ​ൻ റ​യ​ൽ തീ​രു​മാ​നി​ച്ച​ത്.

1993 മു​ത​ൽ 2018 വ​രെ ലാ ​ലി​ഗ റ​ഫ​റി​യിം​ഗ് സ​മി​തി ഉ​പ​ത​ല​വ​ൻ ആ​യി​രു​ന്ന ഹോ​സെ മ​രി​യ എ​ൻ​റി​ക്വ​സ് നെ​ഗ്രേ​ര​യ്ക്ക് ബാ​ഴ്സ 7.8 മി​ല്യ​ൺ ഡോ​ള​ർ കോ​ഴ ന​ൽ​കി​യെ​ന്നാ​ണ് ആ​രോ​പ​ണം. 2001 മു​ത​ൽ 2018 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ ക്ല​ബി​ന് അ​നു​കൂ​ല​മാ​യ രീ​തി​യി​ൽ മ​ത്സ​ര​ത്തി​ലെ റ​ഫ​റി​യിം​ഗ് തീ​രു​മാ​ന​ങ്ങ​ൾ മാ​റ്റാ​നും മ​ത്സ​ര​ഫ​ല​ത്തി​ൽ കൃ​ത്രി​മ​ത്വം ന​ട​ത്താ​നു​മാ​യി​രു​ന്നു ഇ​ത്.

എ​ന്നാ​ൽ ആ​രോ​പ​ണ​ങ്ങ​ൾ വ​സ്തു​താ​വി​രു​ദ്ധ​മാ​ണെ​ന്ന് ബാ​ഴ്സ​ലോ​ണ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണ​വു​മാ​യി പൂ​ർ​ണ​മാ​യും സ​ഹ​ക​രി​ക്കു​മെ​ന്നും നി​ല​വി​ൽ പു​റ​ത്തു​വ​രു​ന്ന വി​വ​ര​ങ്ങ​ൾ ഊ​ഹാ​പോ​ഹ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും ക്ല​ബ് അ​റി​യി​ച്ചു.