ഡ​ൽ​ഹി​യി​ൽ സ​ഹോ​ദ​ര​ന്മാ​രെ തെ​രു​വ്നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു

07:40 PM Mar 12, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: വ​സ​ന്ത്കു​ഞ്ജ് മേ​ഖ​ല​യി​ൽ സ​ഹോ​ദ​ര​ന്മാ​രാ​യ കു​ട്ടി​ക​ളെ തെ​രു​വ്നാ​യ്ക്ക​ൾ ക​ടി​ച്ചു​കൊ​ന്നു. സി​ന്ധി ബ​സ്തി സ്വ​ദേ​ശി​ക​ളാ​യ ആ​ന​ന്ദ്(7), ആ​ദി​ത്യ(5) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ര​ണ്ട് വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യാ​ണ് സ​ഹോ​ദ​ര​ന്മാ​ർ​ക്ക് തെ​രു​വ്നാ​യ ആ​ക്ര​മ​ണം ഏറ്റത്. വ​ന​മേ​ഖ​ല​യോ​ട് അ​ടു​ത്ത് സ്ഥി​തി ചെ​യ്യു​ന്ന സി​ന്ധി ബ​സ്തി​യി​ൽ നി​ന്ന് ഹോ​ളി ദി​ന​ത്തി​ൽ ആ​ന​ന്ദി​നെ കാ​ണാ​താ​യി​രു​ന്നു.

മാ​താ​പി​താ​ക്ക​ളും പോ​ലീ​സും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വ​ന​ത്തി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ൽ ദേ​ഹ​മാ​സ​ക​ലം മു​റി​വേ​റ്റ നി​ല​യി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​യെ തെ​രു​വ്നാ​യ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി.

വെ​ള്ളി​യാ​ഴ്ച​യാ​ണ് ആ​ന​ന്ദി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ദി​ത്യ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ആ​ന​ന്ദി​ന് തെ​രു​വ്നാ​യ​യു​ടെ ആ​ക്ര​മ​ണം സം​ഭ​വി​ച്ച അ​തേ സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ​യാ​ണ് ആ​ദി​ത്യ​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.