മുംബൈ: മഹാരാഷ്ട്രയിൽ മലയാളി യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി പാറത്തോട് ശാന്തി ഇല്ലം രത്തിന പാണ്ഡ്യന്റെ മകന് വസന്ത്(32) ആണ് മരിച്ചത്.
ഫെബ്രുവരി 27ന് മുംബൈയിലേക്ക് പോയ യുവാവ് മാർച്ച് 10ന് തിരികെയെത്തുമെന്ന് അറിയിച്ചിരുന്നു. ഇതിനിടെ തന്നെയാരോ പിന്തുടരുന്നുണ്ടെന്ന് വീട്ടിലേക്ക് വിളിച്ചറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കൾ പോലീസിൽ വിവരം നൽകിയിരുന്നു.
തുടർന്ന് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വസന്ത് ഗോവയിലുണ്ടെന്ന് മനസിലായി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരവെ മഹാരാഷ്ട്രയിലെ സിന്ധുബർഗ് ജില്ലയിലെ കൂടൽ പോലീസാണ് വസന്തിന്റെ മരണവിവരം കുടുംബത്തെ അറിയിച്ചത്. സംഭവത്തിൽ മഹാരാഷ്ട്ര പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയിൽ മലയാളി യുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചു
03:31 PM Mar 12, 2023 | Deepika.com