ബം​ഗ​ളൂ​രു-മൈ​സൂ​രു അ​തി​വേ​ഗ​പാ​ത രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി; വ​ര​വേ​റ്റ് ജ​ന​ങ്ങ​ൾ

03:29 PM Mar 12, 2023 | Deepika.com
ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു- മൈ​സൂ​രു ആ​റു​വ​രി അ​തി​വേ​ഗ പാ​ത രാ​ജ്യ​ത്തി​ന് സ​മ​ര്‍​പ്പി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. 8480 കോ​ടി ചെ​ല​വി​ട്ട് നി​ർ​മി​ച്ച് എ​ക്സ്പ്ര​സ് വേ ​ബം​ഗ​ളൂ​രു-​മൈ​സൂ​രു യാ​ത്രാ സ​മ​യം മൂ​ന്നു മ​ണി​ക്കൂ​റി​ൽ​നി​ന്ന് 75 മി​നി​റ്റാ​യി ചു​രു​ക്കും.

ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മ​ണ്ഡ്യ​യി​ൽ കൂ​റ്റ​ൻ റോ​ഡ് ഷോ​യും പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി. റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളി​ലും കാ​ത്തു​നി​ന്ന ജ​ന​ങ്ങ​ൾ പൂ​ക്ക​ൾ വ​ർ​ഷി​ച്ചാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യെ സ്വീ​ക​രി​ച്ച​ത്. വാ​ഹ​ന​ത്തി​ന്‍റെ ഡോ​റി​ൽ നി​ന്ന് പ്ര​ധാ​ന​മ​ന്ത്രി തി​രി​ച്ച് ജ​ന​ങ്ങ​ളെ കൈ​വീ​ശി അ​ഭി​വാ​ദ്യം ചെ​യ്തു.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കു​ന്ന ക​ര്‍​ണാ​ട​ക​യി​ല്‍ വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഉ​ദ്ഘാ​ട​ന​ത്തി​നും ശി​ലാ​സ്ഥാ​പ​ന​ത്തി​നു​മാ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി എ​ത്തി​യ​ത്. ഏ​പ്രി​ൽ-​മേ​യ് മാ​സ​ങ്ങ​ളി​ലാ​യി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സം​സ്ഥാ​ന​ത്ത് ഈ ​വ​ർ​ഷം ആ​റാം ത​വ​ണ​യാ​ണ് മോ​ദി സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്ന​ത്.