കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ ഉത്തരവാദികളായ കൊച്ചി കോർപറേഷനെ സംസ്ഥാന സർക്കാർ പിരിച്ചുവിടണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. പത്ത് ദിവസമായിട്ടും തീപിടിത്തത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഉപദേശം തന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇപ്പോൾ ഒരക്ഷരം മിണ്ടുന്നില്ല. മുഖ്യമന്ത്രി പ്രതികരിക്കാത്തത് വൈക്കം വിശ്വന്റെ മരുമകന് കരാറുകളെല്ലാം എഴുതി നൽകിയതിന്റെ ജാള്യത കൊണ്ടാണെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
ബ്രഹ്മപുരത്ത് നടന്നത് കോടികളുടെ അഴിമതിയാണ്. എൽഡിഎഫ് സർക്കാരും സോണ്ട ഇൻഫോടെക് കമ്പനിയും ചേർന്ന് നടത്തിയ അഴിമതിയിൽ സ്വതന്ത്ര അന്വേഷണം വേണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.
കൊച്ചി കോർപറേഷൻ പിരിച്ചുവിടണം: വി.മുരളീധരൻ
02:57 PM Mar 12, 2023 | Deepika.com