മൂ​ന്ന​ര വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​ന് വി​ട; അ​ഹ​മ്മ​ദാ​ബാ​ദ് ടെ​സ്റ്റി​ല്‍ സെ​ഞ്ചു​റി തി​ക​ച്ച് കോ​ഹ്‌​ലി

01:45 PM Mar 12, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: മൂ​ന്ന​ര വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ സെ​ഞ്ചു​റി സ്വ​ന്ത​മാ​ക്കി വി​രാ​ട് കോ​ഹ്‌​ലി. 241 പ​ന്തി​ല്‍ നി​ന്നാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ നാ​ലാം ടെ​സ്റ്റി​ൽ കോ​ഹ്‌​ലി സെ​ഞ്ചു​റി തി​ക​ച്ച​ത്. താ​ര​ത്തി​ന്‍റെ 28ാം ടെ​സ്റ്റ് സെ​ഞ്ചു​റി​യും 75ാം അ​ന്താ​രാ​ഷ്‌​ട്ര സെ​ഞ്ചു​റി​യു​മാ​ണി​ത്.

2019 ന​വം​ബ​റി​ൽ ബം​ഗ്ലാ​ദേ​ശി​നെ​തി​രേ​യാ​ണ് കോ​ഹ്‌​ലി അ​വ​സാ​ന​മാ​യി ടെ​സ്റ്റി​ൽ സെ​ഞ്ചു​റി നേ​ടി​യ​ത്. ക​ഴി​ഞ്ഞ 41 ഇ​ന്നിം​ഗ്സു​ക​ളിലാ​യി താ​രം സെ​ഞ്ചു​റി നേ​ടി​യി​രു​ന്നി​ല്ല.

അ​തേ​സ​മ​യം, അ​ഹ​മ്മ​ദാ​ബാ​ദ് ടെ​സ്റ്റി​ൽ ഇ​ന്ത്യ ലീ​ഡി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. ഒ​ടു​വി​ൽ വി​വ​രം ല​ഭി​ക്കു​ന്പോ​ൾ ഇ​ന്ത്യ 445/5 എ​ന്ന നി​ല​യി​ലാ​ണ്. കോ​ഹ്‌​ലി(126) അ​ക്‌​സ​ര്‍ പ​ട്ടേ​ൽ(24) എ​ന്നി​വ​രാ​ണ് ക്രീ​സി​ൽ.

ഓസീസിന്‍റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 480 റൺസ് മറികടക്കാൻ ഇന്ത്യക്ക് 35 റൺസ് കൂടി മതി.