കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ പ്ലസ് ടു, എസ്എസ്എൽസി പരീക്ഷകളെ സംബന്ധിച്ച് വിദ്യാർഥികൾക്ക് ആശങ്ക വേണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. പരീക്ഷകൾ മാറ്റേണ്ട സാഹചര്യമില്ലെന്നും ബുദ്ധിമുട്ട് ഇല്ലാതിരിക്കാനുള്ള മുൻകരുതലുകൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു.
ഒന്ന് മുതൽ ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ പരീക്ഷയുടെ നടത്തിപ്പ് സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാൻ അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ബ്രഹ്മപുരം തീപിടിത്തം: പരീക്ഷകൾ മാറ്റിവയ്ക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി
01:18 PM Mar 12, 2023 | Deepika.com