ക്രൈസ്റ്റ്ചർച്ച്: ന്യൂസിലന്‍ഡ്-ശ്രീലങ്ക ഒന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ലങ്ക ഉയർത്തിയ 285 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 28ന് ഒന്ന് എന്ന നിലയിലാണ്. ഒൻപത് വിക്കറ്റ് ശേഷിക്കേ അവസാന ദിനം കിവീസിന് ജയിക്കാൻ 257 റൺസ് കൂടി വേണം. 11 റൺസുമായി ടോം ലാതവും ഏഴ് റൺസുമായി കെയ്ൻ വില്യംസണുമാണ് ക്രീസിൽ.
നാലാംദിനം മൂന്ന് വിക്കറ്റിന് 83 റണ്‍സ് എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ലങ്കയെ ഏയ്ഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് മികച്ച സ്കോറിൽ എത്തിച്ചത്. ദിനേശ് ചണ്ഡിമല്‍(42), ധനഞ്ജയ ഡിസില്‍വ(47) എന്നിവരും തിളങ്ങി.
സ്കോർ: ശ്രീലങ്ക-355,302 ന്യൂസിലന്‍ഡ്-373, 28/1
ബോർഡർ-ഗവാസ്കർ പരന്പരയിലെ നാലാം ടെസ്റ്റ് സമനിലയാവുകയോ തോല്‍ക്കുകയോ ചെയ്താല്‍ ന്യൂസിലന്‍ഡ്-ശ്രീലങ്ക പരമ്പരയുടെ ഫലത്തെ ആശ്രയിച്ചാകും ഇന്ത്യയുടെ ഫൈനല്‍ സാധ്യത. രണ്ട് മത്സര പരന്പര ലങ്ക തൂത്തുവാരിയാൽ ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ ഉറപ്പിക്കാൻ നാലാം ടെസ്റ്റിൽ ജയം അനിവാര്യമാണ്.
ലങ്ക-ന്യൂസിലന്‍ഡ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്; ഇന്ത്യക്ക് നിർണായകം
01:19 PM Mar 12, 2023 | Deepika.com