സിഡ്നി: ഓസ്ട്രേലിയന്‍ പേസർ ജെെ റിച്ചാര്ഡ്സണ് ഐപിഎൽ 2023-ൽ നിന്ന് പിന്മാറി. കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്.
ഓസീസ് ക്രിക്കറ്റ് ലീഗായ ബിഗ് ബാഷിനിടെയാണ് റിച്ചാര്‍ഡ്സണിന് പരിക്കേറ്റത്. ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും താരത്തെ പരിഗണിച്ചിരുന്നില്ല.
1.5 കോടി രൂപയ്ക്കാണ് ലേലത്തിൽ താരത്തെ മുംബൈ സ്വന്തമാക്കിയത്. മാര്‍ച്ച് 31നാണ് ഐപിഎല്‍ ആരംഭിക്കുന്നത്.
മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി; റിച്ചാര്ഡ്സണ് ഐപിഎല്ലിനില്ല
11:01 AM Mar 12, 2023 | Deepika.com