മും​ബൈ​യി​ൽ വി​ദേ​ശ വ​നി​ത പീ​ഡ​ന​ത്തി​നി​ര​യാ​യി

10:01 AM Mar 12, 2023 | Deepika.com
മും​ബൈ: മും​ബൈ​യി​ൽ വി​ദേ​ശ വ​നി​ത പീ​ഡ​ന​ത്തി​നി​ര​യാ​യി. അം​ബോ​ലി മേ​ഖ​ല​യി​ൽ വ​ച്ച് പോ​ള​ണ്ടു​കാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ​യാ​ണ് ലൈം​ഗീ​കാ​തി​ക്ര​മ​മു​ണ്ടാ​യ​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അം​ബോ​ലി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ മ​നീ​ഷ് ഗാ​ന്ധി എ​ന്ന​യാ​ൾ​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് മും​ബൈ പോ​ലീ​സ് അ​റി​യി​ച്ചു. 2016നും 2022​നും ഇ​ട​യ‌ി​ലാ​ണ് സം​ഭ​വം.

യു​വ​തി​യു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ൾ കൈ​വ​ശ​പ്പെ​ടു​ത്തി​യ പ്ര​തി, ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പു​റ​ത്തു​വി​ടു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. പ്ര​തി​യെ ഉ​ട​ൻ ക​ണ്ടെ​ത്തു​മെ​ന്നും അ​ന്വേ​ഷ​ണം ശ​ക്ത​മാ​ക്കി​യ​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.