വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ച് യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ചു; ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ കേ​സ്

09:45 AM Mar 12, 2023 | Deepika.com
ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ഇ. ​പ​ള​നി​സ്വാ​മി​ക്കെ​തി​രെ പോ​ലീ​സ് കേ​സ്. മ​ധു​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച യാ​ത്ര​ക്കാ​ര​നെ ആ​ക്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. എ​ഐ​എ​ഡി​എം​കെ എം​എ​ൽ​എ പി.​ആ​ർ. സെ​ന്തി​ൽ​നാ​ഥ​നു​മെ​തി​രെ‌‌​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

ത​മി​ഴ്‌​നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ വി​ശ്വ​സ്ത​യാ​യി​രു​ന്ന വി.​കെ. ശ​ശി​ക​ല​യെ പ​ള​നി​സ്വാ​മി വ​ഞ്ചി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് ഫേ​സ്ബു​ക്ക് ലൈ​വി​ലൂ​ടെ പ്ര​തി​ഷേ​ധി​ച്ച യാ​ത്ര​ക്കാ​ര​നെ പോ​ലീ​സ് ശ​നി​യാ​ഴ്ച ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു.