കൊച്ചി: തീപിടിത്തത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വിലയിരുത്താന്‍ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ സന്ദര്‍ശനം നടത്തി.
തീപിടിത്തം സംബന്ധിച്ചും പ്ലാന്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചുമുള്ള സ്ഥിതിഗതികള്‍ സമിതി വിലയിരുത്തി. ജില്ലാ കളക്ടര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ചീഫ് എന്‍ജിനിയര്‍, ശുചിത്വ മിഷന് ഡയറക്ടര്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് ജോയിന്റ് ചീഫ് എഇ, കൊച്ചി കോര്പ്പറേഷന് സെക്രട്ടറി, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി എന്നിവരാണ് സന്ദർശനം നടത്തിയത്.
പ്ലാന്റ് സന്ദര്‍ശനത്തിന് ശേഷം സമിതി അംഗങ്ങള്‍ യോഗം ചേര്‍ന്നു. വിശദമായ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ഉടൻ സമര്‍പ്പിക്കുമെന്ന് സമിതി അറിയിച്ചു.
ബ്രഹ്മപുരം: ഹൈക്കോടതി നിരീക്ഷണ സമിതി സന്ദര്‍ശനം നടത്തി
10:53 AM Mar 12, 2023 | Deepika.com