തേ​രോ​ട്ടം തു​ട​ർ​ന്ന് പി​എ​സ്ജി

06:21 AM Mar 12, 2023 | Deepika.com
ബ്രി​ട്ട​നി: ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ തു​ട​ർ​ച്ച​യാ​യ നാ​ലാം ജ​യം സ്വ​ന്ത​മാ​ക്കി പി​എ​സ്ജി. ബ്ര​സ്റ്റ് എ​ഫ്സി​യെ 2 -1 എ​ന്ന സ്കോ​റി​നാ​ണ് പി​എ​സ്ജി ത​ക​ർ​ത്ത​ത്.

ചാ​മ്പ്യ​ൻ​സ് ലീ​ഗി​ൽ നി​ന്ന് പു​റ​ത്താ​യ നി​രാ​ശ​യി​ൽ ലീ​ഗി​ലെ കു​ഞ്ഞ​ന്മാ​രാ​യ ബ്ര​സ്റ്റ് എ​ഫ്സി​യെ നേ​രി​ടാ​നി​റ​ങ്ങി​യ പി​എ​സ്ജി​ക്കാ​യി കാ​ർ​ലോ​സ് സോ​ല​ർ ആ​ണ് ലീ​ഡ് നേ​ടി​യ​ത്. 16-ാം മി​നി​റ്റി​ൽ കി​ലി​യ​ൻ എം​ബാ​പ്പെ തൊ​ടു​ത്ത ഷോ​ട്ട് ബ്ര​സ്റ്റ് ഗോ​ൾ​കീ​പ്പ​ർ മാ​ർ​ക്കോ ബി​സോ​ട്ട് ത​ടു​ത്തെ​ങ്കി​ലും റീ​ബൗ​ണ്ട് ഷോ​ട്ട് സോ​ല​ർ വ​ല‌​യി​ലെ​ത്തി​ച്ചു.

ക​ഴി​ഞ്ഞ 27 ത​വ​ണ പോ​രാ​ടി​യ​പ്പോ​ഴും പി​എ​സ്ജി​ക്കെ​തി​രെ വി​ജ​യം നേ​ടാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ബ്ര​സ്റ്റ് എ​ഫ്സി ഇ​ട​വേ​ള​യ്ക്ക് തൊ​ട്ടു​മു​മ്പ് ഫ്രാ​ങ്ക് ഹോ​ണ​റാ​റ്റി​ലൂ​ടെ സ​മ​നി​ല പി​ടി​ച്ചു. ത​രം​താ​ഴ്ത്ത​ൽ ഭീ​ഷ​ണി നേ​രി​ടു​ന്ന ബ്ര​സ്റ്റ് എ​ഫ്സി പാ​രി​സി​ലെ വ​മ്പ​ന്മാ​രെ ത​ള​യ്ക്കു​മെ​ന്ന ഹോം ​ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ കി​ലി​യ​ൻ എം​ബാ​പ്പെ 90-ാം മി​നി​റ്റി​ൽ ത​ല്ലി​ക്കെ​ടു​ത്തി.

അവസാന മിനിറ്റിലെ ഗോളോടെ, ലീ​ഗ് വ​ണ്ണി​ൽ പി​എ​സ്ജി​ക്കാ​യി ഏ​റ്റ​വു​മ​ധി​കം ഗോ​ളു​ക​ൾ നേ​ടു​ന്ന താ​ര​മെ​ന്ന എ​ഡി​സ​ൺ ക​വാ​നി​യു​ടെ റി​ക്കാ​ർ​ഡി​ന്(138) ഒ​പ്പ​മെ​ത്തി എം​ബാ​പ്പെ. 200 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് ക​വാ​നി ടീ​മി​നാ​യി 138 ഗോ​ളു​ക​ൾ നേ​ടി​യ​ത്. ഈ ​നേ​ട്ട​ത്തി​ലെ​ത്താ​ൻ എം​ബാ​പ്പെ​യ്ക്ക് വേ​ണ്ടി​വ​ന്ന​ത് 165 മ​ത്സ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ്.

27 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 66 പോ​യി​ന്‍റു​മാ​യി പി​എ​സ്ജി ലീ​ഗി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത് തു​ട​രു​ന്നു. ര​ണ്ടാ​മ​തു​ള്ള മാ​ർ​സേ മെ​സി​പ്പ​ട​യേ​ക്കാ​ൾ 11 പോ‌​യി​ന്‍റ് പി​ന്നി​ലാ​ണ്. 23 പോ‌​യി​ന്‍റു​ള്ള ബ്ര​സ്റ്റ് എ​ഫ്സി ലീ​ഗി​ൽ പ​തി​ന​ഞ്ചാ​മ​താ​ണ്.