ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം വ്യാപക അക്രമം നടന്ന ത്രിപുരയിൽ സന്ദർശനം നടത്തുന്ന പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി.
സിപിഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപിയുടെ നേതൃത്വത്തിൽ ലോക്സഭയിലെയും രാജ്യസഭയിലെയും സിപിഎം, സിപിഐ, കോണ്‍ഗ്രസ് പാർട്ടികളിലെ ഏഴ് എംപിമാർ, സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതേന്ദ്ര ചൗധരി, എഐസിസി ജനറൽ സെക്രട്ടറി അജോയ് കുമാർ, ത്രിപുരയിലെ പ്രതിപക്ഷ എംഎൽഎമാർ എന്നിവരുൾപ്പെട്ട സംഘമാണ് ഗവർണർ സത്യദേവ് നാരായണ്‍ ആര്യയെ സന്ദർശിച്ചത്.
ത്രിപുരയിൽ അക്രമികൾ പ്രതിപക്ഷപാർട്ടി പ്രവർത്തകർക്കുനേരെ നടത്തുന്ന അക്രമപരന്പരയുടെ വിശദാംശങ്ങൾ അടങ്ങുന്ന നിവേദനവും വസ്തുതാന്വേഷണ സംഘം ഗവർണർക്ക് സമർപ്പിച്ചു.
ത്രിപുരയിലെ അക്രമം: ഇടത്,കോൺഗ്രസ് സംഘം ഗവർണറുമായി കൂടിക്കാഴ്ച നടത്തി
04:02 AM Mar 12, 2023 | Deepika.com