മാഡ്രിഡ്: സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിജയവഴിയില്‍ തിരിച്ചെത്തി റയൽ മാഡ്രിഡ്. ഹോം മത്സരത്തിൽ 3-1നാണ് എസ്പാന്യോളിനെ റയൽ കീഴടക്കിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു റയൽ ജയം.
വിനീഷ്യസ് ജൂനിയറും എഡര്‍ മിലിറ്റാവോയും മാര്‍ക്കോ അസെന്‍സിയോയും റയലിനായി ലക്ഷ്യം കണ്ടു. 56 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് റയൽ. 62 പോയിന്റുമായി ബാഴ്സയാണ് ഒന്നാമത്.
വിജയവഴിയില്‍ തിരിച്ചെത്തി റയല്‍
11:11 PM Mar 11, 2023 | Deepika.com