ബ്ര​ഹ്‌​മ​പു​രം ചൊ​വ്വാ​ഴ്ച മു​ത​ല്‍ ആ​രോ​ഗ്യ സ​ര്‍​വേ: മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്

11:00 PM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ബ്ര​ഹ്‌​മ​പു​ര​ത്തെ തീ ​പി​ടി​ത്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ആ​രോ​ഗ്യ വ​കു​പ്പ് തീ​രു​മാ​നി​ച്ച ആ​രോ​ഗ്യ സ​ര്‍​വേ ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ടു​ക​ളി​ലെ​ത്തി സ​ര്‍​വേ ന​ട​ത്തും.

പു​ക ശ്വ​സി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള അ​സ്വ​സ്ഥ​ത​ക​ള്‍ ഉ​ള്ള​വ​രു​ണ്ടെ​ങ്കി​ല്‍ അ​വ​രെ ക​ണ്ടെ​ത്തി വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കും. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക​യ​ക​റ്റാ​ന്‍ മെ​ഡി​ക്ക​ല്‍ ക്യാ​മ്പു​ക​ള്‍ സം​ഘ​ടി​പ്പി​ക്കും. മൊ​ബൈ​ല്‍ യൂ​ണി​റ്റു​ക​ളു​ടെ സേ​വ​ന​വും ല​ഭ്യ​മാ​ക്കു​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് അ​റി​യി​ച്ചു.

ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ സ്‌​പെ​ഷ്യ​ലി​സ്റ്റ് ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം കാ​ക്ക​നാ​ട് ഹെ​ല്‍​ത്ത് സെ​ന്‍റ​റി​ല്‍ ല​ഭ്യ​മാ​ക്കും. മെ​ഡി​സി​ന്‍, പ​ള്‍​മ​ണോ​ള​ജി, ഒ​ഫ്ത്താ​ല്‍​മോ​ള​ജി, പീ​ഡി​യാ​ട്രി​ക്, സൈ​ക്യാ​ട്രി, ഡെ​ര്‍​മ​റ്റോ​ള​ജി എ​ന്നീ വി​ഭാ​ഗം ഡോ​ക്ട​ര്‍​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കും. എ​ല്ലാ അ​ര്‍​ബ​ന്‍ ഹെ​ല്‍​ത്ത് സെ​ന്‍റ​റു​ക​ളി​ലും ശ്വാ​സ് ക്ലി​നി​ക്കു​ക​ള്‍ ആ​രം​ഭി​ക്കും. ഇ​വി​ടെ പ​ള്‍​മ​ണ​റി ഫ​ങ്ഷ​ന്‍ ടെ​സ്റ്റ് ന​ട​ത്താ​നാ​കും.

മൊ​ബൈ​ല്‍ ലാ​ബു​ക​ളി​ല്‍ നെ​ബു​ലൈ​സേ​ഷ​നും പ​ള്‍​മ​ണ​റി ഫ​ങ്ഷ​ന്‍ ടെ​സ്റ്റി​നു​മു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ടാ​കും. എ​ന്തെ​ങ്കി​ലും ബു​ദ്ധി​മു​ട്ടു​ക​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ക​ണ്ടെ​ത്തി ചി​കി​ത്സി​യ്ക്കു​ന്ന​തി​നും ആ​ശ​ങ്ക​യ​ക​റ്റു​ന്ന​തി​നു​മാ​ണ് ന​ട​പ​ടി. ആ​രോ​ഗ്യ വ​കു​പ്പി​ലേ​യും മെ​ഡി​ക്ക​ല്‍ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലേ​യും ഡോ​ക്ട​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ഈ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ​ല്ലാം ന​ട​ക്കു​ക.