തിരുവനന്തപുരം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കല്‍ അസോസിയേഷൻ സമരത്തിലേക്ക്. മാർച്ച് 17ന് സംസ്ഥാനത്ത് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ മെഡിക്കല്‍ സമരം നടത്തുമെന്ന് ഐഎംഎ നേതൃത്വം അറിയിച്ചു.
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കിടയില്‍ സംസ്ഥാനത്ത് 200-ൽ അധികം ആശുപത്രി അക്രമങ്ങള്‍ നടന്നു. ആശുപത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതി നിര്‍ദേശങ്ങൾ സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ല.
പോലീസിന്റെ സാന്നിധ്യത്തില്‍ ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചിട്ട് ഒരാഴ്ച കഴിഞ്ഞു. എന്നിട്ടും എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യുവാന്‍ കഴിഞ്ഞിട്ടില്ലെന്നും ഐഎംഎ നേതൃത്വം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഡോക്ടറെ മർദിച്ച സംഭവം: വെള്ളിയാഴ്ച സംസ്ഥാനത്ത് മെഡിക്കല്‍ സമരം
08:00 PM Mar 11, 2023 | Deepika.com