കു​പ്പി​വെ​ള്ളം ശു​ദ്ധ​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം: മ​ന്ത്രി വീ​ണാ ജോ​ർ​ജ്

07:11 PM Mar 11, 2023 | Deepika.com
തിരുവനന്തപുരം: സം​സ്ഥാ​ന​ത്ത് വി​ൽ​ക്കു​ന്ന കു​പ്പി​വെ​ള്ള​ത്തി​ന്‍റെ ശു​ദ്ധ​ത ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് കു​പ്പി​വെ​ള്ള​ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും.

എ​ല്ലാ ജി​ല്ല​ക​ളി​ലും പ്ര​ത്യേ​കം സ്‌​ക്വാ​ഡു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. അം​ഗീ​കൃ​ത​മ​ല്ലാ​ത്ത​തും വ്യാ​ജ​വു​മാ​യ കു​പ്പി​വെ​ള്ളം വി​റ്റാ​ൽ ഭ​ക്ഷ്യ​സു​ര​ക്ഷാ നി​യ​മ​പ്ര​കാ​രം ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​ജ​ന്യ രോ​ഗ​ങ്ങ​ൾ വ​ർ​ധി​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ​ന്നും മ​ന്ത്രി അറിയിച്ചു.

ചൂ​ട് കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​പ്പി​വെ​ള്ളം കു​ടി​ക്കു​ന്ന​വ​രും ശ്ര​ദ്ധി​ക്ക​ണം. ചൂ​ട് കാ​ല​മാ​യ​തി​നാ​ൽ നി​ർ​ജ​ലീ​ക​ര​ണ​ത്തി​ന് സാ​ധ്യ​ത​യേ​റെ​യാ​ണ്. അ​തി​നാ​ൽ ദാ​ഹം തോ​ന്നി​യി​ല്ലെ​ങ്കി​ലും ഇ​ട​യ്ക്കി​ട​യ്ക്ക് വെ​ള്ളം കു​ടി​യ്ക്ക​ണം.

കു​ടി​യ്ക്കു​ന്ന വെ​ള്ളം ശു​ദ്ധ​ജ​ല​മാ​ണെ​ന്ന് ഉ​റ​പ്പ് വ​രു​ത്തി കു​ടി​ക്കു​ക. ശു​ദ്ധ​ജ​ല​ത്തി​ൽ നി​ന്നു​മു​ണ്ടാ​ക്കി​യ ഐ​സ് മാ​ത്ര​മേ പാ​നീ​യ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വൂ. ക​ട​ക​ളി​ൽ നി​ന്നും വാ​ങ്ങു​ന്ന കു​പ്പി​വെ​ള്ളം കു​ടി​യ്ക്കു​മ്പോ​ൾ ചി​ല കാ​ര്യ​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ടവ

*കു​പ്പി​വെ​ള്ള​ത്തി​ൽ ഐ​എ​സ്ഐ മു​ദ്ര​യു​ണ്ടോ എ​ന്ന് ഉ​റ​പ്പു വ​രു​ത്ത​ണം

*പ്ലാ​സ്റ്റി​ക് ബോ​ട്ടി​ലി​ന്റെ സീ​ൽ പൊ​ട്ടി​ച്ചി​ട്ടി​ല്ല എ​ന്നും ഉ​റ​പ്പു വ​രു​ത്ത​ണം

*കു​പ്പി​യു​ടെ അ​ട​പ്പി​ലെ സീ​ൽ പൊ​ട്ടി​യ നി​ല​യി​ലു​ള്ള കു​ടി​വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക

*വ​ലി​യ കാ​നു​ക​ളി​ൽ വ​രു​ന്ന കു​ടി​വെ​ള്ള​ത്തി​നും സീ​ൽ ഉ​ള്ള​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തേ​ണ്ട​താ​ണ്

*ക​ട​ക​ളി​ൽ വെ​യി​ൽ ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ കു​പ്പി​വെ​ള്ള​മോ ശീ​ത​ള പാ​നീ​യ​ങ്ങ​ളോ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. അ​ത്ത​രം പാ​നീ​യ​ങ്ങ​ൾ വാ​ങ്ങി​ക്കാ​തി​രി​ക്കു​ക

*കു​ടി​വെ​ള്ളം, മ​റ്റു ശീ​ത​ള പാ​നീ​യ​ങ്ങ​ൾ നി​റ​ച്ച പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വെ​യി​ൽ കൊ​ള്ളു​ന്ന രീ​തി​യി​ൽ ക​ട​ക​ളി​ൽ തൂ​ക്കി ഇ​ടു​ന്ന​തും വെ​യി​ൽ ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ട് പോ​കു​ന്ന​തും വ​ള​രെ ആ​രോ​ഗ്യ പ്ര​ശ്ങ്ങ​ൾ സൃ​ഷ്ടി​ക്കും

*അ​ധി​ക നേ​രം പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ വെ​യി​ൽ ഏ​ൽ​ക്കു​മ്പോ​ൾ അ​തി​ൽ നി​ന്നും കെ​മി​ക്ക​ൽ ലീ​ക്കു​ണ്ടാ​യി ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്

*വെ​യി​ൽ ഏ​ൽ​ക്കു​ന്ന രീ​തി​യി​ൽ തു​റ​ന്ന വാ​ഹ​ന​ങ്ങ​ളി​ൽ കു​പ്പി​വെ​ള്ള​വും മ​റ്റ് പാ​നീ​യ​ങ്ങ​ളും വി​ത​ര​ണ​ത്തി​നാ​യി കൊ​ണ്ട് പോ​ക​രു​ത്