എം. ​ശി​വ​ശ​ങ്ക​ർ ആ​ശു​പ​ത്രി​യി​ൽ

11:00 PM Mar 11, 2023 | Deepika.com
കൊ​ച്ചി: ലൈ​ഫ് മി​ഷ​ൻ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എം. ​ശി​വ​ശ​ങ്ക​ർ ആ​ശു​പ​ത്രി​യി​ൽ. കാ​ൽ​മു​ട്ട് വേ​ദ​ന​യെ തു​ട​ർ​ന്നാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. ക​ള​മ​ശേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കാ​ക്ക​നാ​ട്ടെ എ​റ​ണാ​കു​ളം ജി​ല്ലാ ജ​യി​ലി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ പാ​ര്‍​പ്പി​ച്ചി​ട്ടു​ള്ള​ത്. ശാ​രീ​രി​ക അ​വ​ശ​ത​യും ബു​ദ്ധി​മു​ട്ടു​മു​ണ്ടെ​ന്ന വി​വ​രം ശി​വ​ശ​ങ്ക​ര്‍ അ​റി​യി​ച്ചി​രു​ന്നു.

തൃ​ശൂ​ര്‍ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ പ്ര​ള​യ​ബാ​ധി​ത​ര്‍​ക്കു വേ​ണ്ടി​യു​ള്ള 19 കോ​ടി രൂ​പ​യു​ടെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ നി​ന്നു ക​മ്മി​ഷ​നാ​യി വാ​ങ്ങി​യ 4.50 കോ​ടി രൂ​പ​യു​ടെ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ന്നാ​ണ് ശി​വ​ശ​ങ്ക​റി​നെ​തി​രാ​യ കേ​സ്. കേ​സി​ല്‍ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് (ഇ​ഡി) ഫെ​ബ്രു​വ​രി​യി​ലാ​ണ് ശി​വ​ശ​ങ്ക​റി​നെ അ​റ​സ്റ്റു ചെ​യ്ത​ത്.