കൊച്ചി: തൊടുപുഴ ന്യൂമാൻ കോളജിലെ അധ്യാപകനായിരുന്ന പ്രഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടിയെ കേസിലെ മുഖ്യപ്രതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് എൻഐഎ.
കേസിലെ ഒന്നാം പ്രതിയായ എറണാകുളം ഓടക്കലി സ്വദേശി സവാദിനെക്കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ നൽകുമെന്നാണ് എൻഐഎ പ്രഖ്യാപിച്ചത്.
സംഭവം നടന്നത് മുതൽ ഇയാൾ ഒളിവിലാണ്. 2010 ൽ ആണ് പ്രഫസർ ടി.ജെ. ജോസഫിന്റെ കൈവെട്ടുന്നത്. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകരായിരുന്നു കേസിലെ പ്രതികൾ.
തൊടുപുഴ കൈവെട്ട് കേസ്; മുഖ്യപ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം
03:34 PM Mar 11, 2023 | Deepika.com