സി​ജോ പൈ​നാ​ട​ത്തി​ന് കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി ഫെ​ലോ​ഷി​പ്പ്

03:27 PM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മീ​ഡി​യ അ​ക്കാ​ദ​മി​യു​ടെ 2022-2023 ലെ ​മാ​ധ്യ​മ ഗ​വേ​ഷ​ക ഫെ​ലോ​ഷി​പ്പി​ന് ദീ​പി​ക കൊ​ച്ചി ബ്യൂ​റോ ചീ​ഫ് സി​ജോ പൈ​നാ​ട​ത്ത് അ​ർ​ഹ​നാ​യി. "പാ​തി​വ​ഴി​യി​ല്‍ പ​ഠ​നം നി​ര്‍​ത്തു ആ​ദി​വാ​സി കു​ട്ടി​ക​ള്‍: ച​രി​ത്രം, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക പ​രി​സ​ര​ങ്ങ​ളു​ടെ സ്വാ​ധീ​നം' എ​ന്ന വി​ഷ​യ​ത്തി​ലു​ള്ള പ​ഠ​ന​ത്തി​നാ​ണു പൊ​തു ഗ​വേ​ഷ​ണ വി​ഭാ​ഗ​ത്തി​ലു​ള്ള ഫെ​ലോ​ഷി​പ്പ്.

10,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വു​മ​ട​ങ്ങു​ന്ന ഫെ​ലോ​ഷി​പ്പ്, മാ​ര്‍​ച്ച് 21ന് ​തി​രു​വ​ന​ന്ത​പു​ര​ത്തു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ സ​മ്മാ​നി​ക്കും.

ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള റീ​ച്ച്-​യു​എ​സ് എ​യ്ഡ് മീ​ഡി​യ ഫെ​ലോ​ഷി​പ്പ്, സ്‌​കാ​ര്‍​ഫ് ഇ​ന്ത്യ ദേ​ശീ​യ മാ​ധ്യ​മ പു​ര​സ്‌​കാ​രം, ഹ്യൂ​മ​ന്‍ റൈ​റ്റ്സ് ഫോ​റം മീ​ഡി​യ അ​വാ​ര്‍​ഡ്, സ്വ​രാ​ജ് ഫൗ​ണ്ടേ​ഷ​ന്‍ മാ​ധ്യ​മ പു​ര​സ്‌​കാ​രം എ​ന്നി​വ സി​ജോ പൈ​നാ​ട​ത്തി​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ കാ​ഞ്ഞൂ​ര്‍ ആ​റ​ങ്കാ​വ് പൈ​നാ​ട​ത്ത് പ​രേ​ത​നാ​യ എ​സ്ത​പ്പാ​നു​വി​ന്‍റെ​യും മ​റി​യം​കു​ട്ടി​യു​ടെ​യും മ​ക​നാ​ണു. ഭാ​ര്യ: ഡോ. ​സി​ജി സി​ജോ (മ​ഞ്ഞ​പ്ര സെ​ന്‍റ് മേ​രീ​സ് യു​പി സ്‌​കൂ​ള്‍ അ​ധ്യാ​പി​ക). സ്റ്റെ​ഫാ​ന്‍ എ​സ്. പൈ​നാ​ട​ത്ത് (എ​ട​നാ​ട് വി​ജ്ഞാ​ന​പീ​ഠം പ​ബ്ലി​ക് സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി) മ​ക​നാ​ണ്.