പ​ത്ത​നം​തി​ട്ട​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ചു; മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​രം

02:58 PM Mar 11, 2023 | Deepika.com
പ​ത്ത​നം​തി​ട്ട: കി​ഴ​വ​ള്ളൂ​രി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രി​ൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കി​ഴ​വ​ള്ളൂ​ര്‍ ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി​ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​റി​ല്‍ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ ബ​സ് പ​ള്ളി​യു​ടെ പ്ര​ധാ​ന​ക​മാനം ഉ​ൾ​പ്പ​ടെ ഇ​ടി​ച്ചുത​ക​ർ​ത്തു. ബ​സി​ന്‍റെ മു​ൻ​വ​ശം പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന അ​വ​സ്ഥ​യി​ലാ​ണ്.

കാ​റും ബ​സും അ​മി​ത​വേ​ഗ​ത​യി​ലാ​യി​രു​ന്നു​വെ​ന്ന് ദൃ​ക്സാക്ഷിക​ൾ പ​റ​ഞ്ഞു.