"ചക്കക്കൊമ്പ'നെ കണ്ടു ഭയന്ന് ബൈക്കില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്കേറ്റു

03:07 PM Mar 11, 2023 | Deepika.com
ഇടുക്കി: ചിന്നക്കനാലില്‍ ചക്കക്കൊമ്പൻ എന്ന കാട്ടാനയെ കണ്ട് ഭയന്ന് ബൈക്കിൽ നിന്നും വീണ് ഒരാൾക്ക് പരിക്കേറ്റു. രാജകുമാരി സ്വദേശി തൈയിൽ ജോണി എന്നയാൾക്കാണ് പരിക്കേറ്റത്.

സിങ്കുകണ്ടത്തേക്ക് പോകുന്നതിനിടെ ചക്കകൊമ്പന്‍റെ മുന്നിൽ ബൈക്കുമായി ചെന്നുപെടുകയായിരുന്നു. ശനിയാഴ്ച രാവിലെയാണ് സംഭവം.

കാട്ടാന ഇയാൾക്ക് നേരെ തിരിഞ്ഞതോടെ ബൈക്കിൽ നിന്നും ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടെയാണ് വീണ് പരിക്കേറ്റത്. നാട്ടുകാരാണ് പിന്നീട് ആനയെ തുരത്തിയത്.