പൊ​ങ്കാ​ല​ക്ക​ല്ല് മോ​ഷ്ടി​ച്ചെ​ന്ന​ത് വ്യാ​ജ​പ്ര​ചാ​ര​ണം; മേ​യ​റു​ടെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു

02:59 PM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പൊ​ങ്കാ​ല​ക്ക​ല്ല് മോ​ഷ്ടി​ച്ചെ​ന്ന വ്യാ​ജ​പ്ര​ചാ​ര​ണ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് തി​രു​വ​ന​ന്ത​പു​രം മ്യൂ​ഡി​യം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

ആ​റ്റു​കാ​ല്‍ പൊ​ങ്കാ​ല​യ്ക്ക് ഉ​പ​യോ​ഗി​ച്ച ക​ല്ലു​ക​ള്‍ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​ക്ക് വേ​ണ്ടി മാ​റ്റി​വ​യ്ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് ക​ല്ലു​ക​ള്‍ സ്വ​കാ​ര്യ വ്യ​ക്തി​ക​ള്‍ ക​ട​ത്തി​യ​താ​യി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വീ​ഡി​യോ പ്ര​ച​രി​ച്ച​ത്.

എ​ന്നാ​ല്‍ ഈ ​വീ​ഡി​യോ വ്യാ​ജ​മാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പൊ​ങ്കാ​ല​യ്ക്കു​വേ​ണ്ടി ഒ​രു കോ​ണ്‍​ട്രാ​ക്ട​ര്‍ ക​ല്ല് ന​ല്‍​കി​യി​രു​ന്നു. ച​ട​ങ്ങി​ന് ശേ​ഷം ഇ​യാ​ള്‍ ക​ല്ലു​ക​ള്‍ തി​രി​കെ കൊ​ണ്ടു​പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് മോ​ഷ്ടി​ക്കു​ന്ന​തെ​ന്ന ത​ര​ത്തി​ല്‍ പ്ര​ച​രി​ക്കു​ന്ന​തെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

മ്യൂ​ഡി​യം പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് വ​ഞ്ചി​യൂ​ര്‍ പോ​ലീ​സി​ന് കൈ​മാ​റും.