തിരുവനന്തപുരം: പാര്‍ട്ടിക്കെതിരായ പരസ്യവിമര്‍ശനത്തില്‍ താക്കീത് നല്‍കിക്കൊണ്ടുള്ള കെപിസിയുടെ കത്ത് തനിക്ക് ലഭിച്ചിട്ടില്ലെന്ന് എം.കെ.രാഘവന് എംപി. മാധ്യമങ്ങളിലൂടെ മാത്രമാണ് ഇക്കാര്യം അറിഞ്ഞത്. കത്ത് കിട്ടിയ ശേഷം മറുപടി പറയാമെന്നും രാഘവന് പ്രതികരിച്ചു.
പാര്‍ട്ടിയെ മോശമായി ചിത്രീകരിക്കുന്ന പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് രാഘവന് താക്കീത് നല്‍കിയത്. പറയാന്‍ നിരവധി പാര്‍ട്ടി വേദികളുണ്ടായിട്ടും രാഘവന് പറഞ്ഞില്ലെന്നും സുധാകരന് അയച്ച കത്തില്‍ പറയുന്നു.
ഉപയോഗിച്ച് വലിച്ചെറിയുന്ന രീതിയാണ് പാര്‍ട്ടിയിലുള്ളതെന്ന രാഘവന്റെ പരസ്യവിമര്ശനത്തിനെതിരെയാണ് താക്കീത്. രാഘവന്റെ പരാമര്‍ശത്തെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയ കെ.മുരളീധരന് എംപിക്കും കെപിസിസി മുന്നറിയിച്ച് നല്കി.
കെപിസിസിയുടെ കത്ത് ലഭിച്ചിട്ടില്ല, പിന്നീട് പ്രതികരിക്കാം: എം.കെ.രാഘവന്
02:08 PM Mar 11, 2023 | Deepika.com