പോ​ലീ​സ് ജീ​പ്പി​ൽ നി​ന്നും ചാ​ടി ര​ക്ഷ​പെ​ടാ​ൻ ശ്ര​മം; ത​ല​യ്ക്ക് പ​രി​ക്കേ​റ്റ പ്ര​തി മ​രി​ച്ചു

02:08 PM Mar 11, 2023 | Deepika.com
തൃശൂർ: തൃ​ശൂ​രി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ ശ്ര​മി​ക്ക​വെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​തി മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം വ​ലി​യ​തു​റ സ്വ​ദേ​ശി സ​നു സോ​ണി (32) ആ​ണ് മ​രി​ച്ച​ത്.

മാ​ർ​ച്ച് എ​ട്ടി​ന് തൃ​ശൂ‍​ർ ന​ഗ​ര​ത്തി​ൽ വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ൽ ആ​ളു​ക​ളെ ക​ത്തി​കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​തി​ന് സ​നു​വി​നെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സ​നു​വി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഷം വി​യ്യൂ‍​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് കൊ​ണ്ടു​പോ​കു​മ്പോ​ൾ അ​ശ്വ​നി ജം​ഗ്ഷ​നി​ൽ വ​ച്ച് ജീ​പ്പി​ന്‍റെ ഡോ‍​ർ വ​ലി​ച്ച് തു​റ​ന്ന് പ്ര​തി പു​റ​ത്തേ​ക്ക് ചാ​ടി.

ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഇ​യാ​ളെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് ഇ​യാ​ൾ മ​രി​ച്ച​ത്.