തൃശൂര്‍: തൃശൂരിലെ സദാചാരക്കൊലപാതകത്തിലെ പ്രതികളെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പേര് അറസ്റ്റില്‍. ചേര്‍പ്പ് സ്വദേശികളായ ഫൈസലും സുഹൈലുമാണ് അറസ്റ്റിലായത്. അതേസമയം കേസിലെ മുഖ്യപ്രതികളെ ഇതുവരെ പിടികൂടാനായില്ല.
കഴിഞ്ഞ മാസം 18നാണ് സ്വകാര്യ ബസ് ഡ്രൈവര്‍ സഹര്‍(32) സദാചാര ആക്രമണത്തിനിരയായത്. രാത്രിയില്‍ വനിതാ സുഹൃത്തിന്റെ വീട്ടിയിലെത്തിയെന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇയാള്‍ മരണത്തിന് കീഴടങ്ങിയത്.
സിസിടിവി ദൃശ്യങ്ങളില്‍നിന്ന് യുവാവിനെ മര്‍ദിച്ച എട്ട് പേരെ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പോലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായില്ല. ഇതിനിടെ പ്രതികളില്‍ ഒരാള്‍ വിദേശത്തേയ്ക്ക് കടന്നു.
ഇവരെ രക്ഷപെടാന്‍ സഹായിച്ചവരാണ് ഇപ്പോള്‍ പിടിയിലായത്.
തൃശൂരിലെ സദാചാരക്കൊല: പ്രതികളെ രക്ഷപെടാന്‍ സഹായിച്ച രണ്ട് പേര് പിടിയിൽ
02:08 PM Mar 11, 2023 | Deepika.com