തൃശൂര്‍: പെരുമ്പിലാവില്‍ തെരുവുനായ ആക്രമണം. എട്ട് പേര്‍ക്ക് കടിയേറ്റു. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് തെരുവുനായ വീടുകളില്‍ കയറി ആളുകളെ ആക്രമിച്ചത്. പലര്‍ക്കും മുഖത്തും കൈകളിലും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ആക്രമിച്ച തെരുവുനായയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. നായയ്ക്ക് പേവിഷബാധയുള്ളതായി സംശയമുണ്ട്.
തൃശൂരില്‍ തെരുവുനായ ആക്രമണം; എട്ട് പേര്‍ക്ക് കടിയേറ്റു
02:09 PM Mar 11, 2023 | Deepika.com