ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മാ​നി​ക്ക​പ്പെ​ട്ട ജ​പ്പാ​ൻ വ​നി​ത രാ​ജ്യം വി​ട്ടു

09:25 AM Mar 11, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ഹോ​ളി ആ​ഘോ​ഷ​ത്തി​നി​ടെ അ​പ​മാ​നി​ക്ക​പ്പെ​ട്ട ജ​പ്പാ​ന്‍ വ​നി​ത ഇ​ന്ത്യ​വി​ട്ടു. ബം​ഗ്ലാ​ദേ​ശി​ലേ​ക്കാ​ണ് യു​വ​തി പോ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി ഇ​തു​വ​രെ​യും പ​രാ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു. ബം​ഗ്ലാ​ദേ​ശി​ൽ എ​ത്തി​യ വി​വ​രം ട്വി​റ്റ​റി​ൽ കൂ​ടി​യാ​ണ് യു​വ​തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

വി​നോ​ദ സ​ഞ്ചാ​രി​യാ​യ യു​വ​തി​ക്ക് നേ​രെ പ​ഹാ​ർ​ഗ​ഞ്ചി​ൽ വ​ച്ചാ​ണ് ഒ​രു​കൂ​ട്ട​മാ​ളു​ക​ളു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു​പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഇ​വ​രി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ളാ​ണ്.