2046ലെ ​വാ​ല​ന്‍റൈ​ൻ​സ് ഡേ ​ആ​ഘോ​ഷി​ക്കാ​ൻ ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക​രി​കി​ലേ​ക്ക്

10:12 AM Mar 11, 2023 | Deepika.com
വാ​ഷിം​ഗ്ട​ൺ: ഭൂ​മി​യെ ല​ക്ഷ്യ​മാ​ക്കി ഒ​രു ഛിന്ന​ഗ്ര​ഹം എ​ത്തു​ന്നു. 2046ലെ ​വാ​ല​ന്‍റൈ​ൻ​സ് ദി​ന​ത്തി​ൽ ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് അ​രി​കി​ൽ എ​ത്തി​യേ​ക്കാ​മെ​ന്ന് നാ​സ ട്വീ​റ്റ് ചെ​യ്തു. പു​തി​യ ഛിന്ന​ഗ്ര​ഹം ഭൂ​മി​ക്ക് ഭീ​ഷ​ണി​യാ​കി​ല്ലെ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്.

ചെ​റി​യ ഛിന്ന​ഗ്ര​ഹ​മാ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക റി​പ്പോ​ർ​ട്ട്. പ്രാ​ഥ​മി​ക റ​ഡാ​ർ നി​രീ​ക്ഷ​ണ​ങ്ങ​ൾ പ്ര​കാ​രം ഏ​ക​ദേ​ശം ഒ​ളി​മ്പി​ക് സ്വി​മ്മിം​ഗ് പൂ​ളി​ന്‍റെ വ​ലു​പ്പ​മാ​ണു​ള്ള​ത്. ഭൂ​മി​ക്ക് 1.8 മി​ല്യ​ൺ കി​ലോ​മീ​റ്റ​ർ അ​ക​ല​ത്തി​ലൂ​ടെ​യാ​കും ഛിന്ന​ഗ്ര​ഹം ക​ട​ന്നു​പോ​കു​ക​യെ​ന്ന് നാ​സ പ​റ​യു​ന്നു.

2023 ഡി​ഡ​ബ്ല്യു എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന ഈ ഛി​ന്ന​ഗ്ര​ഹ​ത്തി​ന് ഭൂ​മി​യി​ൽ ഇ​ടി​ക്കാ​നു​ള്ള സാ​ധ്യ​ത 560-ൽ ​ഒ​ന്നു മാ​ത്ര​മാ​ണെ​ന്നാ​ണ് നാ​സ പ​റ​യു​ന്ന​ത്.