നെ​യ്മ​റി​ന്‍റെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം; ഇ​നി നാ​ലു മാ​സം വി​ശ്ര​മം

10:51 AM Mar 11, 2023 | Deepika.com
ദോ​ഹ: ക​ണ​ങ്കാ​ലി​നു പ​രി​ക്കേ​റ്റ ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​ടെ ബ്ര​സീ​ലി​യ​ൻ താ​രം നെ​യ്മ​റു​ടെ ശ​സ്ത്ര​ക്രി​യ വി​ജ​യ​ക​രം. ദോ​ഹ​യി​ലെ ആ​സ്‌​പെ​താ​ർ കാ​യി​ക ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. ബ്ര​സീ​ൽ ടീം ​ഡോ​ക്ട​ർ റോ​ഡ്രി​ഗോ ലാ​സ്മ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്ന് ഡോ​ക്ട​ർ​മാ​രാ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​തെ​ന്ന് പി​എ​സ്ജി പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഫ്ര​ഞ്ച് ലീ​ഗ് വ​ണ്ണി​ൽ ലി​ല്ലെ​യ്ക്കെ​തി​രാ​യ മ​ത്സ​ര​ത്തി​ലാ​ണ് നെ​യ്മ​ർ​ക്ക് പ​രി​ക്കേ​റ്റ​ത്. താ​ര​ത്തി​ന്‍റെ വ​ല​തു ക​ണ​ങ്കാ​ലി​ന്‍റെ ലി​ഗ​മെ​ന്‍റി​നാ​ണ് ക്ഷ​ത​മേ​റ്റ​ത്. പ​രി​ക്ക് മാ​റി പ​രി​ശീ​ല​ന​ത്തി​ലേ​ക്ക് തി​രി​ച്ചു​വ​രാ​ൻ നാ​ലു​മാ​സം​വ​രെ എ​ടു​ക്കു​മെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്.

പു​തി​യ സീ​സ​ണി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു നെ​യ്മ​ർ. ലീ​ഗി​ൽ 13 ഗോ​ളും പ​ത്ത് അ​സി​സ്റ്റു​മു​ണ്ട്.