ചോ​ദ്യ​പേ​പ്പ​റി​ൽ പ​ച്ച​മ​ഷി​യാ​കാ​ത്ത​ത് ഭാ​ഗ്യം: പ​രി​ഹ​സി​ച്ച് പി.​കെ. അ​ബ്ദു​റ​ബ്ബ്

10:14 AM Mar 11, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചു​വ​പ്പു മ​ഷി​യി​ൽ അ​ച്ച​ടി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് മു​ൻ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി പി.​കെ.​അ​ബ്ദു​റ​ബ്ബ്. ചോ​ദ്യ​പേ​പ്പ​ർ പ​ച്ച മ​ഷി​കൊ​ണ്ടാ​കാ​ത്ത​ത് ഭാ​ഗ്യ​മാ​യി. ഇ​ല്ലെ​ങ്കി​ൽ താ​ൻ രാ​ജി വ​യ്ക്കേ​ണ്ടി വ​ന്നേ​നെ​യെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു.

അ​ന്നൊ​ക്കെ ചോ​ദ്യ​പ്പേ​പ്പ​റി​ൽ ചോ​ദ്യ​ങ്ങ​ൾ അ​വ​സാ​നി​ക്കു​ന്ന ഭാ​ഗ​ത്ത് ഒ​രു ച​ന്ദ്ര​ക്ക​ല ക​ണ്ടാ​ൽ ച​ന്ദ്ര​ഹാ​സ​മി​ള​കു​ക​യും, അ​ഞ്ചാ​റ് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ എ​റി​ഞ്ഞു ത​ക​ർ​ക്കു​ക​യും, മ​ന്ത്രി പ്ര​സം​ഗി​ക്കു​ന്ന സ്റ്റേ​ജി​ൽ വ​രെ ക​യ​റി ചാ​ക്യാ​ർ​കൂ​ത്ത് ന​ട​ത്തു​ക​യും ചെ​യ്തി​രു​ന്ന എ​ന്തെ​ല്ലാം "പാ​ര​മ്പ​ര്യ ക​ല'​ക​ളാ​ണ് കേ​ര​ള​ത്തി​ന് കൈ​മോ​ശം വ​ന്നി​രി​ക്കു​ന്ന​തും അ​ബ്ദു​റ​ബ്ബ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പ്ല​സ് വ​ൺ, പ്ല​സ്ടു പ​രീ​ക്ഷ​ക​ൾ ഒ​രു​മി​ച്ചു ന​ട​ക്കു​ന്ന​തി​നാ​ൽ ചോ​ദ്യ​പേ​പ്പ​ർ മാ​റാ​തി​രി​ക്കാ​നാ​ണ് നി​റം മാ​റ്റി​യ​തെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, ചോ​ദ്യ​പേ​പ്പ​ർ ചു​വ​പ്പു മ​ഷി​യി​ൽ അ​ച്ച​ടി​ച്ച​തി​ൽ എ​ന്താ​ണ് കു​ഴ​പ്പെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി ചോ​ദി​ച്ചി​രു​ന്നു.