സൗ​ദി​യു​ടെ ബ​ജ​റ്റ് മി​ച്ചം 103.9 ബി​ല്യ​ൺ റി​യാ​ൽ

10:14 AM Mar 11, 2023 | Deepika.com
ജി​ദ്ദ: ക​ഴി​ഞ്ഞ സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തെ സൗ​ദി അ​റേ​ബ്യ​യു​ടെ ബ​ജ​റ്റ് മി​ച്ചം 103.9 ബി​ല്യ​ൺ (27.68 ബി​ല്യ​ൺ ഡോ​ള​ർ). എ​ണ്ണ വ​രു​മാ​ന​ത്തി​ല്‍ 52 ശ​ത​മാ​ന​ത്തി​ന്‍റെ വ​ര്‍​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ഗു​ണ​ക​ര​മാ​യ​തെ​ന്ന് ധ​ന​കാ​ര്യ​മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട സാ​മ്പ​ത്തി​ക​വ​ലോ​ക​ന റി​പ്പോ​ര്‍​ട്ടി​ൽ പ​റ​യു​ന്നു.

1.27 ട്രി​ല്യ​ണ്‍ റി​യാ​ല്‍ വ​രു​മാ​നം നേ​ടി​യ ബ​ജ​റ്റി​ല്‍ 1.16 ട്രി​ല്യ​ണ്‍ റി​യാ​ലാ​ണ് ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ണ്ണ വ​രു​മാ​നം 52ശ​ത​മാ​നം തോ​തി​ല്‍ വ​ര്‍​ധി​ച്ച് 857 ബി​ല്യ​ണ്‍ റി​യാ​ലി​ലെ​ത്തി. എ​ണ്ണ ഇ​ത​ര ഉ​ല്‍​പ​ന്ന​ങ്ങ​ളു​ടെ വ​രു​മാ​നം 411 ബി​ല്യ​ണ്‍ റി​യാ​ലാ​യി ഉ​യ​ര്‍​ന്നു.

ജീ​വ​ന​ക്കാ​രു​ടെ വേ​ത​ന ന​ഷ്ട​പ​രി​ഹാ​ര ഇ​ന​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ ചെ​ല​വ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 513 ബി​ല്യ​ണ്‍ റി​യാ​ല്‍.