ന്യൂഡൽഹി: ഖാലിസ്ഥാൻ അനുകൂല നിലപാടുകൾ പ്രചരിപ്പിക്കുന്ന യുട്യൂബ് ചാനലുകൾ കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തു. വിദേശരാജ്യത്തുനിന്നും നിയന്ത്രിക്കുന്ന എട്ടു ചാനലുകളാണ് കഴിഞ്ഞ രണ്ടാഴ്ചയായി തടഞ്ഞിരിക്കുന്നത്.
ഖാലിസ്ഥാൻ അനുകൂല പ്രഭാഷകൻ അമൃത്പാൽ സിംഗ് മാരകായുധങ്ങളേന്തിയ അനുയായികൾക്കൊപ്പം അടുത്തിടെ അജ്നാലയിലെ പോലീസ് സ്റ്റേഷനിൽ സംഘർഷം സൃഷ്ടിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസർക്കാർ നടപടി.
ഖാലിസ്ഥാൻ അനുകൂല നിലപാട്; യു ട്യൂബ് ചാനലുകൾ ബ്ലോക്ക് ചെയ്ത് കേന്ദ്രം
04:38 AM Mar 11, 2023 | Deepika.com