ചെന്നൈ: തമിഴ്നാട്ടിലെ ഈ റോഡ് ഈസ്റ്റ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ഇവികെഎസ് ഇളങ്കോവൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തു.
നിയസഭയിലെ ചേംബറിൽ നടന്ന ലളിതമായ ചടങ്ങിൽ സ്പീക്കർ എം.അപ്പാവു സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും മന്ത്രിമാരും പങ്കെടുത്തു.
ഡിഎംകെയുടെ നേതൃത്വത്തിലുള്ള മതേതര പുരോഗന സഖ്യം സ്ഥാനാർഥിയായി മത്സരിച്ച ഇളങ്കോവൻ 66,000 വോട്ടുകൾക്കാണ് എഐഎഡിഎംകെ സ്ഥാനാർഥി കെ.എസ്. തെന്നരശിനെ പരാജയപ്പെടുത്തിയത്.
ഇവികെഎസ് ഇളങ്കോവൻ സത്യപ്രതിജ്ഞ ചെയ്തു
03:19 AM Mar 11, 2023 | Deepika.com