ഉ​ത്ത​ർ പ്ര​ദേ​ശി​ൽ 22 ഗോ​ശാ​ല​ക​ൾ നി​ർ​മി​ക്കാ​ൻ സ​ർ​ക്കാ​ർ

11:42 PM Mar 10, 2023 | Deepika.com
ല​ക്നോ: ഉ​ത്ത​ർ പ്ര​ദേ​ശി​ലെ 14 ജി​ല്ല​ക​ളി​ലാ​യി 22 പു​തി​യ ഗോ​ശാ​ല​ക​ൾ നി​ർ​മി​ക്കാ​നൊ​രു​ങ്ങി സം​സ്ഥാ​ന സ​ർ​ക്കാ​ർ. ഇ​തി​നാ​യി 39.59 കോ​ടി രൂ​പ അ​നു​വ​ദി​ച്ചു.

പ്ര​യാ​ഗ്‌​രാ​ജ്, സു​ൽ​ത്താ​ൻ​പൂ​ർ, അം​ബേ​ദ്ക​ർ ന​ഗ​ർ, മ​ഹാ​രാ​ജ്ഗ​ഞ്ജ്, ക​സ്ഗ​ഞ്ജ്, ബ​ദൗ​ൻ, ബു​ല​ന്ദ്ഷ​ഹ​ർ, ഇ​റ്റാ, സി​ദ്ധാ​ർ​ഥ് ന​ഗ​ർ എ​ന്നി​വ​ട​ങ്ങ​ളി​ലാ​യി ആ​ണ് ഗോ​ശാ​ല​ക​ൾ നി​ർ​മി​ക്കു​ക.

ഓ​രോ ഗോ​ശാ​ല​യി​ലും 500 പ​ശു​ക്ക​ളെ വ​രെ പാ​ർ​പ്പി​ക്കാ​നാ​കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. നി​ർ​മാ​ണം ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഓ​രോ ഗോ​ശാ​ല​യ്ക്കും 35 ല​ക്ഷം രൂ​പ വീ​തം മു​ൻ​കൂ​റാ​യി ന​ൽ​കി​യി​ട്ടു​ണ്ട്.