കോട്ടയം: സഭാ തർക്കം പരിഹരിക്കാൻ നിയമംനിർമിക്കുന്നതിൽ അതൃപ്തി അറിയിച്ച് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച രാത്രി പത്തോടെ കോട്ടയത്തെ സ്വകാര്യ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച.
അരമണിക്കൂറോളം കൂടിക്കാഴ്ച നീണ്ടുനിന്നു. ഓർത്തഡോക്സ് സഭാ സെക്രട്ടറി, സിനഡ് സെക്രട്ടറി, അത്മായ സക്രട്ടറി എന്നിവരായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
നിയമംനിർമിക്കുന്നതിൽ സഭയുടെ പ്രതിഷേധം പ്രതിനിധികൾ ഗോവിന്ദനെ അറിയിച്ചു. ജനകീയ പ്രതിരോധ യാത്രയുടെ ഭാഗമായി എ.വി. ഗോവിന്ദൻ കോട്ടയത്താണുള്ളത്. ഇതിനിടെയായിരുന്നു രഹസ്യ കൂടിക്കാഴ്ച.
ഓർത്തഡോക്സ് സഭാ പ്രതിനിധികൾ എം.വി. ഗോവിന്ദനുമായി കൂടിക്കാഴ്ച നടത്തി
11:34 PM Mar 10, 2023 | Deepika.com