എ​ന്ത് വി​ധി​യി​ത്! "സംപൂജ്യ' ആർസിബി

10:38 PM Mar 10, 2023 | Deepika.com
മും​ബൈ: അ​ന്ധ​വി​ശ്വാ​സി​ക​ളെ പോ​ലും ആ​ശ്ച​ര്യ​പ്പെ​ടു​ത്തു​ന്ന ത​ര​ത്തി​ൽ ക്രി​ക്ക​റ്റ് ദു​ർ​വി​ധി ബാ​ധി​ച്ച് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബാംഗ്ലൂ​ർ. വ​നി​താ പ്രീ​മി​യ​ർ ലീ​ഗി​ൽ ഒ​റ്റ ജ​യം പോ​ലു​മി​ല്ലാ​തെ നാ​ണം​കെ​ട്ട് നി​ന്നി​രു​ന്ന ആ​ർ​സി​ബി​ക്ക് യു​പി വാ​രി​യേ​ഴ്സ് വ​ക മ​റ്റൊ​രു പ്ര​ഹ​രം കൂ​ടി ല​ഭി​ച്ചു.

ബ്രാ​ബോ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ത്തി​യ ആ​ർ​സി​ബി പ്ര​ഹ​ര​ത്തി​നൊ​ടു​വി​ൽ യു​പി 10 വി​ക്ക​റ്റി​ന്‍റെ വി​ജ​യ​മാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്. ആ​ർ​സി​ബി ഉ​യ​ർ​ത്തി​യ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന യു​പി 42 പ​ന്ത് ബാ​ക്കി നി​ൽ​ക്കെ അ​നാ​യാ​സം വി​ജ​യ​ത്തി​ലെ​ത്തി. ലീ​ഗി​ലെ ആ​ർ​സി​ബി​യു​ടെ നാ​ലാം തോ​ൽ​വി​യാ​ണി​ത്.

സ്കോ​ർ:
ആ​ർ​സി​ബി 138/10(19.3)
യു​പി വാ​രി​യേ​ഴ്സ് / ()


96* റ​ൺ​സ് നേ​ടി​യ അ​ലീ​സ ഹീ​ലി​യു​ടെ വെ​ടി​ക്കെ​ട്ടാ​ണ് ആ​ർ​സി​ബി​യെ നി​ഷ്പ്ര​ഭ​രാ​ക്കി​യ​ത്. ഹീ​ലി നേ​ടി​യ 18 ഫോ​റു​ക​ളു​ടെ ക​ളി​ക്ക​ണ​ക്ക് ഓ​സീ​സ് താ​ര​ത്തി​ന്‍റെ പി​ച്ചി​ലെ സ​മ​ഗ്രാ​ധി​പ​ത്യം വെ​ളി​വാ​ക്കു​ന്ന​താ​ണ്. ഓ​പ്പ​ണ​റാ​യി ഇ​റ​ങ്ങി​യ ഇ​ന്ത്യ​ൻ താ​രം ദേ​വി​ക വൈ​ദ്യ 36* റ​ൺ​സു​മാ​യി ഹീ​ലി​ക്ക് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി.

സെ​ഞ്ചു​റി നേ​ടാ​നാ​യി ഉ​യ​ർ​ത്തി​വി​ട്ട പ​ന്ത് എ​ഡ്ജ് ചെ​യ്ത് സിം​ഗി​ളാ​യി മാ​റി എ​ന്ന ഒ​റ്റ വി​ഷ​മ​ത്തോ​ടെ​യാ​ണ് ഹേ​ലി വി​ജ​യ​റ​ൺ പൂ​ർ​ത്തി​യാ​ക്കി​യ​ത്. വി​ദേ​ശി - സ്വ​ദേ​ശി വ്യ​ത്യാ​സ​മി​ല്ലാ​തെ ആ​ർ​സി​ബി ബൗ​ള​ർ​മാ​ർ പ​തി​വ് പോ​ലെ നി​രാ​ശ​പ്പെ​ടു​ത്തി.

നേ​ര​ത്തെ, ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ആ​ർ​സി​ബി പ​തി​വ് വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് സ​ഞ്ച​രി​ച്ച​ത്. ലീ​ഗി​ലെ ഒ​രു മ​ത്സ​ര​ത്തി​ൽ പോ​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന ഓ​പ്പ​ണ​ർ സ്മൃ​തി മ​ന്ഥാ​ന നാ​ല് റ​ൺ​സി​ന് പു​റ​ത്താ​യി. സോ​ഫി ഡെ​വൈ​ൻ(36), എ​ലീ​സ് പെ​റി(56) എ​ന്നി​വ​ർ മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​ത്.

39 പ​ന്ത് നീ​ണ്ട് നി​ന്ന് ഇ​ന്നിം​ഗ്സി​ൽ പെ​റി ആ​റ് ഫോ​റു​ക​ളും ഒ​രു സി​ക​സും നേ​ടി. ടീ​മി​നെ 125 റ​ൺ​സ് എ​ന്ന ഭേ​ദ​പ്പെ​ട്ട സ്കോ​റി​ലെ​ത്തി​ച്ച ശേ​ഷം 17-ാം ഓ​വ​റി​ലാ​ണ് പെ​റി പു​റ​ത്താ​യ​ത്. ആ​ർ​സി​ബി​യു​ടെ ആ​റ് ബാ​റ്റ​ർ​മാ​ർ ഒ​റ്റ​യ​ക്ക സ്കോ​റി​നാ​ണ് പു​റ​ത്താ​യ​ത്.

3.3 ഓ​വ​റി​ൽ 13 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി നാ​ല് ആ​ർ​സി​ബി ബാ​റ്റ​ർ​മാ​രെ കൂ​ടാ​രം ക​യ​റ്റി​യ സോ​ഫി എ​ക്ല​സ്റ്റോ​ൺ ആ​ണ് യു​പി ബൗ​ളിം​ഗ് നി​ര​യെ ന​യി​ച്ച​ത്. ദീ​പ്തി ശ​ർ​മ മൂ​ന്നും രാ​ജേ​ശ്വ​രി ഗെ​യ്ക്‌​വാ​ദ് ഒ​രു വി​ക്ക​റ്റും നേ​ടി.