എ​ച്ച്3​എ​ൻ2: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്രം

07:53 PM Mar 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ച്ച്3​എ​ൻ2 ഇ​ൻ​ഫ്ളു​വ​ൻ​സ വൈ​റ​സ് ബാ​ധി​ച്ച് രാ​ജ്യ​ത്ത് ര​ണ്ട് മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ ചെ​യ്യു​മ്പോ​ൾ മാ​സ്കു​ക​ൾ അ​ല്ലെ​ങ്കി​ൽ തൂ​വാ​ല ഉ​പ​യോ​ഗി​ച്ച് മൂ​ക്കും വാ​യും മൂ​ട​ണ​മെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു.

പ്ര​തി​രോ​ധ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് ജ​ലാം​ശം അ​ട​ങ്ങി​യ ആ​ഹാ​ര പ​ദാ​ർ​ഥ​ങ്ങ​ൾ കൂ​ടു​ത​ലാ​യി ക​ഴി​ക്ക​ണം. അ​നാ​വ​ശ്യ​മാ​യി ആ​ന്‍റി ബ​യോ​ട്ടി​ക്കു​ക​ൾ ക​ഴി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും കേ​ന്ദ്രം നി​ർ​ദേ​ശി​ച്ചു.

നി​ല​വി​ൽ രാ​ജ്യ​ത്ത് 90ൽ ​അ​ധി​കം എ​ച്ച്3​എ​ൻ2 വൈ​റ​സു​ക​ളും എ​ട്ട് എ​ച്ച്1​എ​ൻ1 വൈ​റ​സു​ക​ളും റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ര​ണ്ട് വൈ​റ​സു​ക​ൾ​ക്കും കോ ​വി​ഡി​ന് സ​മാ​ന​മാ​യ ല​ക്ഷ​ങ്ങ​ളാ​ണു​ള്ള​ത്. പ്രാ​യം ചെ​ന്ന​വ​രി​ലും കു​ട്ടി​ക​ൾ​ക്കും പു​റ​മേ രോ​ഗ പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​രി​ലും വൈ​റ​സ് വെ​ല്ലു​വി​ളി ഉ​യ ർ​ത്തു​ന്ന​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ക​ഴി​ഞ്ഞ ആ​റ് മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഗ​ണ്യ​മാ​യ ജ​നി​ത​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യ എ​ച്ച്3​എ​ൻ​ടു ഇ​ൻ​ഫ്ളു​വ​ൻ​സ വൈ​റ​സ് ശ്വാ​സ​കോ​ശ അ​ണു​ബാ​ധ ഉ ​ൾ​പെ​ടെ​യു​ള്ള ക​ടു​ത്ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തു​ന്ന​തെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.