ജ​യ അ​രി അ​ടു​ത്ത​മാ​സം എ​ത്തും: മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ

10:27 PM Mar 10, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ആ​ന്ധ്ര​യി​ൽ നി​ന്നു​ള്ള ജ​യ അ​രി ഏ​പ്രി​ൽ പ​കു​തി​യോ​ടെ കേ​ര​ള​ത്തി​ൽ എ​ത്തു​മെ​ന്ന് മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​റി​യി​ച്ചു. ആ​വ​ശ്യ​ത്തി​ന് ഉ​ത്പാ​ദി​പ്പി​ച്ചാ​ൽ ജ​യ അ​രി സ​പ്ലൈ​കോ വ​ഴി വാ​ങ്ങാ​ൻ ത​യാ​റാ​ണെ​ന്ന് കേ​ര​ളം അ​റി​യി​ച്ചി​രു​ന്നു. കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ട പ്ര​കാ​ര​മാ​ണ് ജ​യ നെ​ല്ല് കൃ​ഷി ചെ​യ്യാ​ൻ ആ​ന്ധ്ര​യിലെ ക​ർ​ഷ​ക​ർ ത​യാ​റാ​യ​ത്.

ഗോ​ത​ന്പ് നി​ർ​ത്ത​ലാ​ക്കി​യ​തി​നു പ​ക​രം കേ​ന്ദ്രം 991 മെ​ട്രി​ക് ട​ണ്‍ റാ​ഗി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​ത് മി​ല്ലി​ലെ​ത്തി​ച്ചു പൊ​ടി​ച്ച് അ​ടു​ത്ത​മാ​സ​ത്തോ​ടെ റേ​ഷ​ൻ ക​ട​ക​ളി​ലൂ​ടെ ഒ​രു കി​ലോ പാ​യ്ക്കി​ലാ​ക്കി റാ​ഗി​പ്പൊ​ടി വി​ത​ര​ണം ചെ​യ്യും. മു​ൻ​ഗ​ണ​നേ​ത​ര കാ​ർ​ഡു​കാ​ർ​ക്കാ​യി അ​നു​വ​ദി​ച്ച ഗോ​ത​ന്പ് മാ​ർ​ച്ചി​ൽ വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.