സ​ഞ്ചി​യി​ൽ ബീ​ഫു​ണ്ടെ​ന്ന് സം​ശ​യം; മ​ധ്യ​വ​യ​സ്ക​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു

06:44 PM Mar 10, 2023 | Deepika.com
പാ​റ്റ്ന: ബി​ഹാ​റി​ൽ പ​ശു ഇ​റ​ച്ചി കൈ​വ​ശം​വ​ച്ചെ​ന്നാ​രോ​പി​ച്ച് മ​ധ്യ​വ​യ​സ്ക​നെ ആ​ൾ​ക്കൂ​ട്ടം ത​ല്ലി​ക്കൊ​ന്നു. സി​വാ​ൻ ജി​ല്ല​യി​ലെ ഹ​സ​ൻ​പൂ​ർ സ്വ​ദേ​ശി​യാ​യ ന​സീം ഖു​റേ​ഷി (56) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്നു പേ​ർ അ​റ​സ്റ്റി​ലാ​യി.

ഗ്രാ​മ​മു​ഖ്യ​നാ​യ സു​ശീ​ൽ സിം​ഗ്, ര​വി സാ​ഹ, ഉ​ജ്ജ്വ​ൽ ശ​ർ​മ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ന​സിം ഖു​റേ​ഷി​യി​ൽ​നി​ന്നും പ​ശു ഇ​റ​ച്ചി പി​ടി​ച്ചെ​ടു​ത്ത​താ​യി പോ​ലീ​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. ചൊ​വ്വാ​ഴ്ച സ​ര​ൺ ജി​ല്ല​യി​ലെ ജോ​ഗി​യ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

ന​സീ​മും അ​ന​ന്ത​ര​വ​ൻ ഫി​റോ​സ് ഖു​റേ​ഷി​യും ബ​ന്ധു​ക്ക​ളെ കാ​ണാ​ൻ പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ സ​ഞ്ചി​യി​ൽ പ​ശു ഇ​റ​ച്ചി​യു​ണ്ടെ​ന്നാ​രോ​പി​ച്ച് ഗ്രാ​മു​ഖ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൾ​ക്കൂ​ട്ടം ത​ട​ഞ്ഞു. ഈ ​സ​മ​യം ഫി​റോ​സ് ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ന​സി​മി​നെ ആ​ൾ​ക്കൂ​ട്ടം വ​ള​ഞ്ഞി​ട്ടു​മ​ർ​ദി​ച്ചു. പി​ന്നീ​ട് ഇ​യാ​ളെ പോ​ലീ​സി​ന് കൈ​മാ​റി. ഗു​രു​ത​ര പ​രി​ക്കേ​റ്റ ന​സീ​മി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.