മ​ല​പ്പു​റ​ത്ത് സ്കൂ​ൾ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് 11 പേ​ർ​ക്ക് പ​രി​ക്ക്

05:18 PM Mar 10, 2023 | Deepika.com
മ​ല​പ്പു​റം: മ​ഞ്ചേ​രി​യി​ൽ സ്കൂ​ൾ ബ​സു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് പ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ ഉ​ൾ​പ്പെ​ടെ 11 പേ​ർ​ക്ക് പ​രി​ക്ക്. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് സൂ​ച​ന.

മ​ഞ്ചേ​രി പ​ട്ട​ർ​ക്കു​ളം മേ​ഖ​ല​യി​ൽ വ​ച്ചാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്. അ​ൽ ഹു​ദ സ്കൂ​ളി​ലെ ര​ണ്ട് ബ​സു​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. മു​ന്നി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സി​ലേ​ക്ക് പി​ന്നാ​ലെ​യെ​ത്തി​യ ബ​സ് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യി ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മു​മ്പി​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് വൈ​ദ്യു​ത തൂ​ണി​ലേ​ക്ക് ഇ​ടി​ച്ചുകയറി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.