തിരുവനന്തപുരം: സ്വർണ കള്ളക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണം അസംബന്ധമെന്ന് സിപിഎം. പാർട്ടിക്കും സർക്കാരിനുമെതിരെ കള്ളപ്രചരണം അഴിച്ചുവിടാനാണ് ശ്രമമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.
സ്വർണ കള്ളക്കടത്തിൽ കേസെടുത്തിരിക്കുന്നത് കേന്ദ്ര ഏജൻസികളാണ്. അതിൽ സംസ്ഥാന സർക്കാരിന് ഒന്നും ചെയ്യാനില്ല. അവ പിൻവലിക്കാൻ സിപിഎം വാഗ്ദാനം നൽകിയെന്നു പറഞ്ഞാലത് നട്ടാൽ കുരുക്കാത്ത നുണയാണെന്നും സിപിഎം പറയുന്നു.
നട്ടാൽ കുരുക്കാത്ത നുണ; സ്വപ്നയുടെ ആരോപണം അസംബന്ധമെന്ന് സിപിഎം
05:09 PM Mar 10, 2023 | Deepika.com