കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പി​ടി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ

04:52 PM Mar 10, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്ര​സാ​ഹി​ത്യ അ​ക്കാ​ദ​മി പി​ടി​ക്കാ​ൻ സം​ഘ​പ​രി​വാ​ർ നീ​ക്കം. അ​ക്കാ​ദ​മി നി​ർ​വാ​ഹ​ക​സ​മി​തി​യി​ലേ​ക്ക് ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ​രി​വാ​ർ പി​ന്തു​ണ​യു​ള്ള പാ​ന​ൽ മ​ത്സ​രി​ച്ചേ​ക്കും. ക​ർ​ണാ​ട​ക സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ്ചാ​ൻ​സ​ല​ർ മെ​ല്ലെ​പു​രം ജി. ​വെ​ങ്കി​ടേ​ശ പ​രി​വാ​ർ പാ​ന​ലി​ല്‍ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് മ​ല്‍​സ​രി​ക്കും.

സം​ഘ​പ​രി​വാ​ർ വി​രു​ദ്ധ പാ​ന​ലി​ൽ മു​തി​ര്‍​ന്ന സാ​ഹി​ത്യ​കാ​ര​ന്‍ സി. ​രാ​ധാ​കൃ​ഷ്ണ​നാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​ക്കാ​ദ​മി​യു​ടെ 24 അം​ഗ നി​ര്‍​വാ​ഹ​ക സ​മി​തി​യി​ലേ​യ്ക്ക് ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ലാ​ണ് വോ​ട്ടെ​ടു​പ്പ്. നി​ല​വി​ലെ അ​ധ്യ​ക്ഷ​ന്‍ ച​ന്ദ്ര​ശേ​ഖ​ര ക​മ്പാ​ര്‍ സ്ഥാ​നം ഒ​ഴി​യും.

വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ധ​വ് കൗ​ശി​ക് അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തേ​യ്ക്ക് എ​ത്തേ​ണ്ട​താ​ണ്. സി. ​രാ​ധാ​കൃ​ഷ്ണ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​കാ​നും ധാ​ര​ണ​യാ​യി​രു​ന്നു. എ​ന്നാ​ല്‍ സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ളു​ടെ പി​ന്തു​ണ​യു​ള്ള പാ​ന​ല്‍ മു​ന്നോ​ട്ടു​വ​ന്ന​തോ​ടെ​യാ​ണ് മ​ത്സ​ര​ത്തി​ന് വ​ഴി​യൊ​രു​ങ്ങി​യ​ത്.