പോ​ക്സോ കേ​സ്; മ​ദ്ര​സ അ​ധ്യാ​പ​ക​ന് 53 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

04:42 PM Mar 10, 2023 | Deepika.com
തൃ​ശൂ​ർ: കു​ന്നം​കു​ള​ത്ത് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ആ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​ന് 53 വ​ര്‍​ഷം ക​ഠി​ന ത​ട​വും 60000 രൂ​പ പി​ഴ​യും. ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി സി​ദ്ദി​ഖ് ബാ​ക​വി​യെ(43) ആ​ണ് കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ്യ​ൽ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

മ​ദ്ര​സ​യി​ൽ വ​ച്ച് ഇയാൾ പ​ല​ത​വ​ണ ആ​ൺ​കു​ട്ടി​യെ പീ​ഡി​പ്പിക്കുകയായിരുന്നു. സ്കൂ​ളി​ലെ അ​ധ്യാ​പ​ക​രോ​ടാ​ണ് കു​ട്ടി സം​ഭ​വം തു​റ​ന്നു​പ​റ​ഞ്ഞ​ത്. തുടർന്ന് ഇ​യാ​ൾ​ക്കെ​തി​രേ കുട്ടിയുടെ മാതാപിതാക്കള്‍ പോ​ലീ​സിൽ പരാതി നൽകുകയായിരുന്നു.