കോഴിക്കോട്: കരിപ്പുർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. രണ്ട് പേരിൽ നിന്നായി രണ്ട് കിലോയോളം സ്വർണമാണ് പിടികൂടിയത്.
അബുദാബിയില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി മിര്‍ഷാദില്‍ നിന്ന് 965 ഗ്രാം സ്വര്‍ണ മിശ്രിതവും ജിദയില് നിന്ന് വന്ന മലപ്പുറം സ്വദേശി സഹീദില്‍ നിന്ന് 1174 ഗ്രാം സ്വര്‍ണ മിശ്രിതവുമാണ് പിടിച്ചത്.
ഇരുവരും സ്വര്‍ണക്കടത്ത് സംഘത്തിന്റെ കാരിയര്‍മാരാണെന്ന് കസ്റ്റംസ് അറിയിച്ചു. ടിക്കറ്റിന് പുറമെ സഹീദിനും 30,000 രൂപയും മിർഷാദിന് 50,000 രൂപയും സ്വർണക്കടത്ത് സംഘം നൽകിയെന്നും കസ്റ്റംസ് കണ്ടെത്തി.
കരിപ്പുരില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടി
03:52 PM Mar 10, 2023 | Deepika.com