ബി​ജെ​പി​യു​മാ​യി കെെ​കോ​ർ​ത്ത് സു​മ​ല​ത അം​ബ​രീ​ഷ്

03:28 PM Mar 10, 2023 | Deepika.com
ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് ന​ടി​യും ലോ​ക്‌​സ​ഭാം​ഗ​വു​മാ​യ സു​മ​ല​ത അം​ബ​രീ​ഷ്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബി​ജെ​പി​ക്കാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​മെ​ന്നും എന്നാൽ പാ​ർ​ട്ടി​യി​ൽ ചേ​രു​ന്ന കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​ന​മാ​യി​ട്ടി​ല്ലെ​ന്നും സു​മ​ല​ത വ്യ​ക്ത​മാ​ക്കി.

സു​മ​ല​ത​യു​ടെ ബി​ജെ​പി പ്ര​വേ​ശ​നം ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മൈ ക​ഴി​ഞ്ഞ ദി​വ​സം സൂ​ച​ന ന​ൽ​കി​യി​രു​ന്നു. 2019 ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​മാ​ര​സ്വാ​മി​യു​ടെ മ​ക​ൻ നി​ഖി​ൽ കു​മാ​ര​സ്വാ​മി​യെ ആ​ണ് സു​മ​ല​ത പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ജെ​ഡി​എ​സി​ന്‍റെ ശ​ക്തി​കേ​ന്ദ്ര​മാ​യ മാ​ണ്ഡ്യ​യി​ൽ നി​ന്ന് 1,25,876 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു സു​മ​ല​ത​യു​ടെ വി​ജ​യം.

സി​നി​മാ രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന സു​മ​ല​ത കോ​ൺ​ഗ്ര​സ് നേ​താ​വും ന​ട​നു​മാ​യ ഭ​ർ​ത്താ​വ് അം​ബ​രീ​ഷി​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ് രാ​ഷ്‌​ട്രീ​യ​ത്തി​ൽ സ​ജീ​വ​മാ​യ​ത്.